Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Palm Leaves

Kottayam

ഓ​ല​യി​ൽ തീ​ർ​ത്ത സ​മ്മാ​നത്തിൽ മു​ത്ത​ശി-​മു​ത്ത​ച്ഛ​ന്മാ​ർ​ക്ക് ആ​ദ​രം

പു​​ന്ന​​ത്തു​​റ: സെ​​ന്‍റ് ജോ​​സ​​ഫ് എ​​ൽ​പി ​സ്കൂ​​ളി​​ൽ ലോ​​ക ഗ്രാ​​ൻ​​ഡ് പേ​​ര​​ന്‍റ്സ് ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് മു​​ത്ത​​ശി-​​മു​​ത്ത​​ശ​​ന്മാ​​ർ​​ക്ക് ഓ​​ല​​യി​​ൽ തീ​​ർ​​ത്ത സ​​മ്മാ​​നം ന​​ൽ​​കി ആ​​ദ​​രി​​ച്ച് പേ​​ര​​ക്കു​​ട്ടി​​ക​​ൾ.

ഓ​​ല​​കൊ​​ണ്ട് തീ​​ർ​​ത്ത ക​​ണ്ണാ​​ടി​​യും വാ​​ച്ചും പൂ​​ച്ചെ​​ണ്ടു​​ക​​ളും പ​​ഴ​​മ​​യു​​ടെ മ​​ധു​​ര​​സ്മ​​ര​​ണ​​ക​​ൾ സ​​മ്മാ​​നി​​ച്ച​​പ്പോ​​ൾ ഗ്രാ​​ൻ​​ഡ് പേ​​ര​​ന്‍റ്സ് ഡേ ​സ്നേ​​ഹ​​സം​​ഗ​​മ​​മാ​​യി. വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം ത​​ങ്ങ​​ൾ പ​​ഠി​ച്ച ​വി​​ദ്യാ​​ല​​യ​​ത്തി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തി​​യ​​വ​​രും സ്കൂ​​ളു​​മാ​​യി ബ​​ന്ധം പു​​ല​​ർ​​ത്തു​​ന്ന​​വ​​രു​​മാ​​യ മു​​ത്ത​​ശി-​​മു​​ത്ത​​ച്ഛ​​ന്മാ​​രു​​ടെ മു​​ഖ​​ത്ത് കൊ​​ച്ചു​​മ​​ക്ക​​ൾ പ​​ഠി​​ക്കു​​ന്ന സ്കൂ​​ളി​​ൽ ആ​​ദ​​രി​​ക്ക​​പ്പെ​​ടാ​​ൻ ക​​ഴി​​ഞ്ഞ​​തി​​ന്‍റെ സ​​ന്തോ​​ഷം പ്ര​​ക​​ട​​മാ​​യി​​രു​​ന്നു.

യോ​​ഗ​​ത്തി​​ൽ സ്കൂ​​ൾ മാ​​നേ​​ജ​​ർ ഫാ. ​​അ​​നി​​ൽ ക​​രി​​പ്പി​​ങ്ങാം​​പു​​റം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​യ​​ർ​​ക്കു​​ന്നം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഗീ​​ത രാ​​ധാ​​കൃ​​ഷ്ണ​​ൻ മു​​ത്ത​​ശി-​​മു​​ത്ത​​ച്ഛ​​ന്മാ​​രെ പൊ​​ന്നാ​​ട​​യ​​ണി​​യിച്ചു. കൃ​​ഷി ഓ​​ഫീ​​സ​​ർ മ​​നു കൃ​​ഷ്ണ​​ൻ, പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ​​മാ​​രാ​​യ ആ​​ലീ​​സ് രാ​​ജു, ലാ​​ൽ​​സി പി. ​​മാ​​ത്യു, ജോ​​സ് കു​​ന്ന​​ക്കാ​​ട്ടു​​ത​​റ, പി​​ടി​​എ പ്ര​​സി​​ഡ​ന്‍റ് സൈ​​ജു ജോ​​സ​​ഫ്, ശ്രു​​തി മ​​ഹേ​​ഷ്, പ്ര​​ഥ​​മാ​​ധ്യാ​​പി​​ക കു​​ഞ്ഞു​​മോ​​ൾ ആ​​ന്‍റ​​ണി തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Latest News

Corehub Up